കടവലൂർ

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം.കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ഇന്നലെ ആയിരുന്നു അപകടം നടന്നത്.എറണാകുളത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് റോഡിന് സമീപത്ത് നിർത്തിയിട്ടിരുന്നു മറ്റൊരു കാറിനു പിറകിൽ ഇടിച്ചത്.അപകടത്തിൽ കാറില്‍ ഉണ്ടായിരുന്ന വയനാട് സ്വദേശികളായ സഫീന (46), ഹെന്ന ജിൻഷ (26),നിർത്തിയിട്ട കാറിലെ യാത്രക്കാരനായ കടവല്ലൂർ സ്വദേശിജെനിത്ത് (42)എന്നിവർക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ മൂന്നുപേരെയുംചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിച്ച കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.നിർത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗവും തകർന്നു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button