CHANGARAMKULAM

വൈജ്ഞാനിക മുന്നേറ്റത്തിന് ആഴത്തിലുള്ള പഠനം വേണം : സയ്യിദ് ഇസ്മാഈൽ തങ്ങൾ


ചങ്ങരംകുളം’: ആധുനിക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം ലഭിക്കുന്നതിലൂടെ വൈജ്ഞാനിക മുന്നേറ്റത്തിന് വേഗത കൈവരുമെന്ന് സയ്യിദ് ഇസ്മാഈൽ തങ്ങൾ കുരുവമ്പലം അഭിപ്രായപ്പെട്ടു.
പന്താവൂർ ഇർശാദ് കാമ്പസിൽ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസ് വിദ്യാർത്ഥികൾക്കായി പ്രവർത്തനമാരംഭിക്കുന്ന ടി എം ഉമർ ഫൈസി സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

‘വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആഴത്തിലുള്ള പഠനത്തിനും ഗവേഷണത്തിനും മതിയായ കനപ്പെട്ട ഗ്രന്ഥങ്ങളുടെ വലിയ ശേഖരം ഉപാധ്യക്ഷനായിരുന്ന എരമംഗലം ടി എം ഉമർ ഫൈസിയുടെ നാമധേയത്തിലാണ് പ്രവർത്തിക്കുക.
ഇർശാദ് കേന്ദ്രകമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് മൗലവി അധ്യക്ഷത വഹിച്ചു.ജാമിഅ: സഅദിയ്യ: അറബിയ്യ : മുദ്ദരിസ് മുഹമ്മദ് സാലിഹ് സഅദി , വി വി അബ്ദുറസാഖ് ഫൈസി,കെ എം യൂസഫ് ബാഖവി ,കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, കേരള ഹസൻ ഹാജി,അബ്ദുറഷീദ് അൽ ഖാസിമി,അബ്ദുൽ ബാരി സിദ്ദീഖി , വി പി ശംസുദ്ധീൻ ഹാജി, ഹാരിസ് ഹാജി കരിമ്പ ,ടി എം മൊയ്തു ഹാജി, വാരിയത്ത് മുഹമ്മദലി, ഹസൻ നെലിശ്ശേരി, പി പി നൗഫൽ സഅദി പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button