കുതിപ്പ് തുടർന്ന് സ്വർണം; പവന് 360 രൂപ വർദ്ധിച്ചു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് വര്‍ധിച്ചത്. പവന് 360 രൂപയും ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 71800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8975 രൂപയും നല്‍കേണ്ടി വരും. കുറച്ചുനാളത്തെ ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. പവന് ഇന്നലെ 1760 രൂപ വര്‍ധിച്ച് 71440 രൂപയിലെത്തിയിരുന്നു.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 8930 രൂപയിൽ നിന്ന് 8975 രൂപയിലും പവൻ 360 രൂപ വർദ്ധിച്ച് 71,440 രൂപയിൽ നിന്ന് 71,800 രൂപയായി വർദ്ധിച്ചു.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ഇന്നും രാജ്യാന്തര സ്വർണ വില കുതിക്കുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,337.16 ഡോളറിലെത്തി. കനത്ത ഇടിവിൽ നിന്നാണ് ഇപ്പോൾ രാജ്യാന്തര വില കരകയറുന്നത്. ഈ വളർച്ചയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. സ്വർണ വില പോലെ വെള്ളി വിലയും കുതിക്കുന്നുണ്ട്.