Alamkode
ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ കെട്ടിടം മെയ് 31 ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും
ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ കെട്ടിടം ഈ മാസം 31 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
പൊന്നാനി എം.എൽ.എ പി നന്ദകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക, കലാ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഹൈവേയോട് ചേർന്ന് പഴയ കെട്ടിടം പൊളിച്ച സ്ഥലത്താണ് പുതിയ കെട്ടിടം നാല് കോടി രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ എഞ്ചിനീയറിങ് വിഭാഗം, തൊഴിലുറപ്പ് വിഭാഗം, കുടുംബശ്രീ, ഹരിതകർമ്മസേന, തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിശാലമായ ശീതീകരിച്ച കോൺഫറൻസ് റൂമും നിർമിച്ചിട്ടുണ്ട്.
K-smart സംവിധാനത്തിലൂടെ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഡിജിറ്റലൈസ് ചെയ്ത ഫ്രണ്ട് ഓഫീസ് സംവിധാനവും ഉണ്ടാകും.