EDAPPAL

കുണ്ടുകടവ് പാലം പുനർനിർമാണത്തിന് 29.30 കോടി രൂപയുടെ ഭരണാനുമതി.

എടപ്പാൾ: പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പൊന്നാനി-ആൽത്തറ-ഗുരുവായൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്ന കുണ്ടുകടവ് പാലം പുതുക്കി പണിയുന്നതിന് 29.30 കോടി രൂപയുടെ ഭരണാനുമതിയായി . മലപ്പുറം-തൃശൂർ ജില്ലകളിലെ പ്രധാന നഗരങ്ങളുമായി പൊന്നാനി നിയോജക മണ്ഡലത്തെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഈ പാതയിലൂടെയാണ് കുണ്ടുകടവ് പാലം കടന്നു പോകുന്നത് . 60 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കുണ്ടുകടവ് പാലം ബലക്ഷയം നേരിടുന്നുവെന്ന പൊതുമരാമത്ത് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാനുള്ള നടപടികൾ ആരംഭിച്ചത് . കുണ്ടുകടവ് പാലത്തിന്റെ
പ്രീ കാസ്റ്റഡ് പൈലുകൾ , പിയറുകൾ , ബീമുകൾ , സ്ളാബുകൾ തുടങ്ങിയവയുടെയെല്ലാം കോൺക്രീറ്റ് അടർന്നു വീഴുകയും കമ്പികൾ ദ്രവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ് . പൊതുമരാമത്ത് വകുപ്പ് പഠനം നടത്തി തയ്യാറാക്കിയ ബ്രിഡ്ജ് കണ്ടീഷൻ ഇൻഡക്സ് പ്രകാരം കുണ്ടുകടവ് പാലത്തിന്റെ പുനർനിർമാണം വളരെ അടിയന്തിരമായി ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് സർക്കാറിന് നൽകിയിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button