PONNANI

പൊന്നാനി നഗരസഭയിൽ പിൻവാതിൽ നിയമനം നടക്കുന്നുവെന്നാരോപിച്ച്; യൂത്ത് ലീഗ് നഗരസഭാ എൻജിനീയറെ ഉപരോധിച്ചു.

പൊന്നാനി: നഗരസഭയിൽ താത്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നഗരസഭാ എൻജിനീയറെ ഉപരോധിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ ഉത്തരവ് മറികടന്ന് അനധികൃതമായി താത്കാലിക നിയമനം നടത്തിയെന്നാരോപിച്ചാണ് യൂത്ത്‌ ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ചുമതലയുള്ള മുനിസിപ്പൽ എൻജിനീയറെ ഉപരോധിച്ചത്.

എൻ. ഫസലുറഹ്മാൻ, ഫാറൂഖ് പുതുപൊന്നാനി, കെ.എം. മുഹ്‌സിൻ, അൻസാർ പുഴമ്പ്രം, ഉസ്മാൻ പള്ളിക്കടവ്, സക്കീർ പാലക്കൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button