സംസ്ഥാന തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാൻ 32 ഐ.എസ്.എസ് വിദ്യാർത്ഥികൾ
പൊന്നാനി: മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ അമേച്വർ തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചിറകിലേറി എക്സ്ല്ലന്റ് തൈഖോണ്ടോ ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി.
സബ് ജൂനിയർ ആൺ, പെൺ വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം,:കേഡറ്റ് ആൺ, പെൺ വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം, ജൂനിയർ ആൺ,പെൺ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് തുടർച്ചയായ ആറാം തവണയും ഓവറോൾ ചാമ്പ്യന്മാരായത്.
സ്കൂൾ തലത്തിൽ തുടർച്ചയായ ആറാം തവണയും ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സബ്ജൂനിയർ ആൺ പെൺ വിഭാഗത്തിൽ 10 വിദ്യാർത്ഥികളും കേഡറ്റ് ആൺ പെൺ വിഭാഗത്തിൽ 18 വിദ്യാർത്ഥികളും ജൂനിയർ ആൺ പെൺ വിഭാഗത്തിൽ 4 വിദ്യാർത്ഥികളും അടക്കം 32 വിദ്യാർത്ഥികൾ സംസ്ഥാന തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ ഐ.എസ്.എസ്സിന് വേണ്ടി മത്സരിക്കും.
മെഡൽ നേടിയ വിദ്യാർത്ഥികളെയും പരിശീലകൻ മാസ്റ്റർ പി.പി ഫൈസലിനെയും സ്കൂൾ മാനേജ്മെന്റും സ്റ്റാഫും ചേർന്ന് അനുമോദിച്ചു. പ്രസിഡന്റ് പി.വി അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ, ഹെഡ്മിസ്ട്രസ്സ് പി. ഗീത, സ്റ്റാഫ് സെക്രട്ടറി കെ.വി ഫൈസൽ എന്നിവർ സംബന്ധിച്ചു..സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള പരിശീലനത്തിലാണ് വിദ്യാർത്ഥികൾ.
കൂടാതെ മറ്റൊരു സുപ്രധാന നേട്ടം കൂടി എക്സല്ലന്റ് തൈഖോണ്ടോ ക്ലബ് കൈവരിച്ചു. കോട്ടൂർ എ.കെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പ്രഥമ ജില്ലാ ഒളിമ്പിക്സ് ഗെയിംസിൽ തൈഖോണ്ടോയിൽ ഓവറോൾ ചാമ്പ്യന്മാരാവുകയും 6 വിദ്യാർത്ഥികൾ സ്വർണ്ണ മെഡൽ നേടി സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിലേക്ക് യോഗ്യത നേടി. ഇർഷാദ് ഇസ്മായിൽ, മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് അഫ്രിൻ സി.പി, സലീഹ പി.വി, ശാദിയ അബൂബക്കർ, റന മജീദ് എന്നിവരാണ് സ്വർണ്ണ മെഡൽ നേടിയത്…
ഫോട്ടോ ക്യാപ്ഷൻ : ജില്ലാ അമേച്വർ തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ ആറാം തവണയും ഓവറോൾ ചാമ്പ്യൻമാരായ പൊന്നാനി ഐ.എസ്.എസ് എക്സല്ലന്റ് തൈഖോണ്ടോ ടീം.