EDAPPAL

കുട്ടികൾ മികച്ച വിജയം നേടുന്നതോടെപ്പം സമൂഹത്തിന് അഭിമാനിക്കാവുന്ന മനുഷ്യരായി മാറണമെന്ന് പി.എച്ച് ആയിഷ ബാനു

എടപ്പാൾ: കുട്ടികൾ മികച്ച വിജയം നേടുന്നതോടെപ്പം സമൂഹത്തിന് അഭിമാനിക്കാവുന്ന മനുഷ്യരായി മാറണമെന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് പി.എച്ച് ആയിഷ ബാനു അഭിപ്രായപ്പെട്ടു. എടപ്പാൾ അങ്ങാടി മേഖല യൂത്ത് ലീഗ്,എം.എസ്.എഫ് കമ്മറ്റി സംഘടിപ്പിച്ച ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വി.കെ.എ മജീദ് അദ്ധ്യക്ഷനായി. സുരേഷ് പൊൽപ്പാക്കര , റഫീഖ് പിലാക്കൽ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, എം.എച്ച് സ്ക്കൂൾ പ്രിൻസിപ്പാൾ ഗോപകുമാർ മഞ്ചമ്മ ,കെ.വി സാഹിർ , മുഹമ്മദ് ഷാദിന് , കെ.വി ബാവ , നിച്ചു ഷരീഫ്, മുഹമ്മദ് കുട്ടി എടപ്പാൾ, തസ്തക്കീർ എന്നിവർ സംസാരിച്ചു.എടപ്പാൾ പഞ്ചായത്തിൽ നിന്ന് മികച്ച വിജയം നേടിയ വിദ്യാലയങ്ങളെ എടപ്പാൾ പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി ചടങ്ങിൽ ആദരിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button