എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂൾ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി
എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂളിലെ റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി.
2500ലധികം കുട്ടികൾ പഠിക്കുന്ന എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിലെ റോഡിന്റെ അവസ്ഥ വളരെയധികം ശോചനീയവും കുണ്ടും കുഴിയും ചെളിയും നിറഞ്ഞതുമായ അവസ്ഥയിലാണ് ഉള്ളത്. ഇതിലൂടെ സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നടന്നുപോകാൻ കഴിയാത്ത വിധം കുണ്ടും കുഴിയും ചെളികളും രൂപപ്പെടുകയും വാഹനങ്ങൾക്കും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലും ആണുള്ളത്. ഈറോഡ് നവീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും നിയമ കുരുക്കിൽ കിടന്ന് ഈ റോഡിന്റെ അവസ്ഥ ഇപ്പോഴും വളരെയധികം പരിതാപകരമായ അവസ്ഥയിലാണ് ഉള്ളത്. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കബീർ കാരിയാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുന്ദരൻ തൈക്കാട്, അബ്ദുൽ റഷീദ്. കെ. പി. എന്നിവരുടെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് പരാതി നൽകി.