EDAPPAL

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി തുടങ്ങി

എടപ്പാൾ : കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമായി. വനിതകൾ നിർമ്മിക്കുന്ന വിഷമുക്ത ഉൽപ്പന്നങ്ങൾ നേരിട്ട് വീടുകളിലെത്തിച്ച് വിപണനം ശക്തമാക്കുകയും സ്ത്രീകൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
ഓരോ വാർഡിലും കുറഞ്ഞത് രണ്ട് ഹോംഷോപ്പുകൾ സ്ഥാപിച്ച് അൻപതിലധികം പേർക്ക് തൊഴിൽ ലഭിക്കും. 25-ലേറെ ഉൽപാദന യൂണിറ്റുകൾ ഇതിനകം പദ്ധതിയിൽ ചേർന്നിട്ടുണ്ട്.
എടപ്പാൾ അംശക്കച്ചേരിയിൽ നടന്ന ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ സുരേഷ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇനിയും പദ്ധതിയിലേക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button