കിഡ്സ് അത്ലറ്റിക് ഫെസ്റ്റ് ഉത്സവമാക്കി ഐഡിയൽ കടകശ്ശേരി
എടപ്പാൾ: നാല് വയസു മുതൽ 9 വയസു വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഐഡിയൽ കിഡ്സ് അത്ലറ്റിക്സ് ഫെസ്റ്റ്
അക്ഷരാർത്ഥത്തിൽ ഉത്സവമായി.
സംസ്ഥാനത്ത് ആദ്യമായാണ് സ്കൂൾ തലത്തിൽ വേൾഡ് അത് ലറ്റിക് മാനദണ്ഡങ്ങൾ പാലിച്ച് കിഡ്സ് അത്ലറ്റിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
600 ൽ പരം മത്സരാർത്ഥികളും രക്ഷിതാക്കൾ ഉൾപ്പെടെ രണ്ടായിരത്തോളം കാണികളും പങ്കെടുത്ത അത്ലറ്റിക്സ് ഫെസ്റ്റ് രണ്ട് ദിവസങ്ങളിലായാണ് ഐഡിയൽ സ്റ്റേഡിയത്തിൽ നടന്നത്.
ഐഡിയൽ സ്കൂളിലെ പന്ത്രണ്ടോളം കായികാധ്യാപകരുടെയും സംസ്ഥാന – നാഷണൽ ചാമ്പ്യൻമാരായ ഐഡിയൽ കായിക താരങ്ങളുടെയും നേതൃത്വത്തിൽ വൈകീട്ട് 4 മണി മുതൽ ഫ്ലഡ് ലൈറ്റിൻ്റെ പ്രകാശത്തിൽ രാത്രി 8 മണി വരെ നീണ്ട ഫെസ്റ്റ് കുട്ടികളിലും കാണികളിലും നവോന്മേഷം പകർന്നു.
ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി പതാക ഉയർത്തിയതോടെ തുടക്കമായ ആദ്യ ദിന പ്രോഗ്രാം സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് കൺവീനറും അത് ലറ്റിക്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ കെ കെ രവീന്ദ്രൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
കൊച്ചു അത്ലറ്റുകളുടെ മാർച്ച് പാസ്റ്റിൽ ‘പ്രോഗ്രാം കൺവീനറും ഐഡിയൽ കാമ്പസ് കായിക വിഭാഗം മേധാവിയുമായ ഷാഫി അമ്മായത്ത് സല്യൂട്ട് സ്വീകരിച്ചു.
അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മെമ്പറും കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവിയുമായ ഡോ.വി പി സക്കീർ ഹുസൈൻ മുഖ്യ അതിഥിയായി.
ബഹുമാനം, ദൃഢനിശ്ചയം, സൗഹൃദം, അഭിമാനം തുടങ്ങിയ മൂല്യങ്ങളാണ് കിഡ്സ് അത്ലറ്റിക്സിലൂടെ കുട്ടികൾ സ്വായത്തമാക്കുന്നതെന്നും അത്ലറ്റിക്സിലും ജീവിതത്തിലുമുടനീളം ഈ മൂല്യങ്ങൾ പ്രതിഫലിപ്പിക്കാൻ കുട്ടികളും ശ്രദ്ധിക്കണമെന്നും അവരെ അതിന് പ്രാപ്തരാക്കാൻ അധ്യാപകരും രക്ഷിതാക്കളും കൂടെ നിൽക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ പ്ലാനിംഗ് കമ്മിറ്റി മെമ്പർ കെ പി എം സാക്കിർ,
കിഡ്സ് അത്ലറ്റിക് ജില്ലാ കൺവീനർ കാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് ,ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, അത് ലറ്റിക് അസോസിയേഷൻ ജില്ലാ ട്രഷറർ അബ്ദുൽ കാദർ, എക്സിക്യുട്ടിവ് വൈസ് പ്രസിഡണ്ട് വി പി മുഹമ്മദ് കാസിം, പ്രശസ്ത സ്പോർട്സ് കമൻ്റർ ശ്രീകുമാർ,
അത് ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയൽ ബിന്ദു പ്രകാശ്, സുപ്രിയ ഉണ്ണികൃഷ്ണൻ, നാസർ ചങ്ങരംകുളം മജീദ് പുളിയം കോടത്ത്, പ്രവീൺ കുമാർ, മുനീർ മേമന ,ഷമീൽ എന്നിവർ പ്രസംഗിച്ചു.