Local newsPONNANI

കർമ പാലത്തിൽ 15 ദിവസത്തിനകം വിളക്കുകൾ തെളിയും

പൊന്നാനി : കർമ പാലത്തിൽ വൈദ്യുതീകരണ ജോലികൾ തുടങ്ങി. 15 ദിവസത്തിനകം പാലത്തിൽ വിളക്കുകൾ തെളിയും. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഇരുവശങ്ങളിലായി 68 വിളക്കുകളാണ് സ്ഥാപിക്കുന്നത്. 50 ലക്ഷം രൂപയാണ് ചെലവ്. ചമ്രവട്ടം കടവിൽ നിന്ന് ഭാരതപ്പുഴയുടെ തീരത്തുകൂടി പൊന്നാനി ഫിഷിങ് ഹാർബർ പ്രദേശത്തേക്ക് എത്താം. 5.8 കിലോമീറ്ററാണ് കർമപാതയുടെ ദൂരം.
വൈദ്യുതീകരണച്ചുമതല കെൽട്രോണിനായിരുന്നു.രണ്ടാഴ്ചയ്ക്കുള്ളിൽ കർമ പാലത്തിന്റെ സകല പണികളും പൂർത്തിയാകുന്ന സ്ഥിതിക്ക് ഉടൻ തന്നെ ഉദ്ഘാടനവും ഉണ്ടാകും. വൈദ്യുതീകരണമൊഴികെയുള്ള പണികൾ പൂർത്തിയാക്കിയിട്ടും പാലം തുറന്നുകൊടുത്തിട്ടില്ല. മുഴുവൻ പണികളും കഴിഞ്ഞ ശേഷം തുറന്നാൽ മതിയെന്നാണ് സർക്കാർ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button