BREAKING NEWSLATEST NEWSLocal newsPUBLIC INFORMATIONUPDATES

തൃക്കണ്ണാപുരം ഗവ. എൽ.പി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു

തവനൂർ: തൃക്കണ്ണാപുരം ഗവ. എൽ.പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥികൾക്കായി പലഹാരമേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ മലയാളം പാഠഭാഗത്തിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേള കുട്ടികൾക്ക് വേറിട്ട അനുഭവമായി.വിദ്യാർഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പലഹാരങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്തു.

കുട്ടികളുടെ സർഗാത്മകതയും പങ്കാളിത്തവും വളർത്തുന്നതിനൊപ്പം പഠനം കൂടുതൽ ആസ്വാദ്യകരമാക്കാനും പലഹാരമേള സഹായകമായി.മേളയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി ശോഭ ടീച്ചർ നിർവഹിച്ചു. അധ്യാപകരായ സൗമ്യ, ചിത്ര, ജിസ്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ പലഹാരമേള ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button