CHANGARAMKULAMLocal news

ഐ- സെനിത്ത് ; അവാർഡ് ചടങ്ങ് പ്രൗഢമായി

ചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ 2022-23 കാലയളവിലെ മൂന്നാം ഘട്ട അവാർഡ് ദാന ചടങ്ങ് വിദ്യാർത്ഥികൾക്ക് ആവേശമായി. വർഷാവസാനം വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ , ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ നടന്ന വ്യത്യസ്ത ഇന്റർ സ്കൂൾ മത്സരങ്ങളിൽ നേടിയെടുത്ത ചാപ്യൻഷിപ്പുകളാണ് വിതരണം ചെയ്യപ്പെട്ടത്. ഓരോ ക്ലാസ്സുകളിലും പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർക്കുള്ള അക്കാദമിക് എക്സലൻസ് അവാർഡ്, വാല്യൂ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ ബെസ്റ്റ് സ്റ്റുഡന്റസ് അവാർഡ്, ദേശീയ തലത്തിലെ മത്സര പരീക്ഷയിലെ റാങ്ക് ജേതാക്കൾ, മികച്ച ഹിന്ദുസ്താൻ സ്കൗട്ട് ആൻഡ് ഗൈഡിനുള്ള പുരസ്‌കാരം, റീഡർ ഓഫ് ദി ഇയർ അവാർഡ്, സി ബി എസ് ഇ നാഷണൽ അത് ലറ്റിക്‌സിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരം, സംസ്ഥാന തല സിഗ്നിഫയർ ജേതാക്കൾക്കുള്ള ട്രോഫികൾ, ബെസ്റ്റ് ക്ലാസ്സ്‌ ഓഫ് ദി ഇയർ അവാർഡ്, ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് അവാർഡ്, ആർട്സ് – സ്പോർട്സ് വ്യക്തിഗത ചാമ്പ്യൻസിനുള്ള ട്രോഫികൾ തുടങ്ങിയവയാണ് വിതരണം ചെയ്യപ്പെട്ടത്. ഇർശാദ് സ്ഥാപനങ്ങളുടെ പ്രസിഡന്റ്‌ കെ സിദ്ധീഖ് മൗലവി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി ഐ – സെനിത്ത് സന്ദേശം നൽകി. സെക്രട്ടറി ഹസൻ നെല്ലിശേരി, ട്രഷറർ വി പി ശംസുദ്ധീൻ ഹാജി, മാനേജർ കെ പി എം ബഷീർ സഖാഫി, പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button