ഐഡിയൽ ടെക്വെസ്റ്റ് 2.2 സമാപിച്ചു
തവനൂർ: കടകശ്ശേരി
ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച
ടെക്വെസ്റ്റ് 2.2 ശിൽപശാല സമാപിച്ചു.
കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം എല്ലാ വർഷവും നൂതനവും ക്രിയാത്മകവുമായ സെമിനാറുകളും ശിൽപശാലകളും നടത്തിവരാറുണ്ട് അതിൻ്റെ തുടർച്ചയായി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ രീതിയിൽ ഹാർഡ്‌വെയറും നെറ്റ്‌വർക്കിംഗും എന്ന വിഷയത്തിലാണ് രണ്ട് ദിവസത്തെ ശിൽപശാല നടത്തിയത്.
യൂനിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടാത്ത വിഷയങ്ങളെ കുട്ടികൾക്ക്
പരിചയപ്പെടുത്തുന്നതിനായി ഒട്ടേറെ ആഡ് ഓൺ പ്രോഗ്രാമുകളാണ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് ചെയ്ത് വരുന്നത്.
ഐഡിയൽ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി എസ് സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കോയക്കുട്ടി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരനായ ജിനിൽ ജോസ്, ബി എസ് എൻ എൽ ജീവനക്കാരനായ വിപിൻദാസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അധ്യാപകരും പ്രോഗ്രാം കൺവീനർമാരുമായ പി വി സൗമ്യ, സ്വപ്ന സാജേഷ് എന്നിവർക്ക് പുറമെ വിവിധ വിഭാഗങ്ങളിലെ തലവൻമാരായ അബ്ദുൽ ഫതാഹ്, ഹന്ന, ലിജ്ന തുടങ്ങിയവർ പ്രസംഗിച്ചു.
