Local newsTHRITHALA

‘എൻലൈറ്റ്’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വാവനൂരിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ശില്പശാല നാളെ എംബി രാജേഷ് ഉദ്ഘാടനം ചെയ്യും

‘എൻലൈറ്റ്’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  വിമുക്തി മിഷൻ തൃത്താല റേഞ്ചിന്റെയും – കുമ്പിടി ലൈഫ് പ്ലസ് സൈക്കോളജിക്കൽ സർവ്വീസിന്റെയും നേതൃത്വത്തിൽ തൃത്താല മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ,സന്നദ്ധ പ്രവർത്തകർ,വിമുക്തി പ്രവർത്തകർ എന്നിവർക്കായി ബോധവത്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 14ന് കാലത്ത് 9.30 ന് കൂറ്റനാട് വാവന്നൂരിലെ അഷ്ടാംഗം ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാലയിൽ മന:ശാസ്ത്ര വിദഗ്ധർ,വിദ്യാഭ്യാസ വിദഗ്ധർ, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. തദ്ദേശ സ്വയംഭരണ,എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ശില്പശാല ഉദ്ഘാടനം നിർവഹിക്കും. നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി ഉപയോഗം യുവത്വത്തെ മാത്രമല്ല നമ്മുടെ ബാല്യ കൗമാരങ്ങളെയും സാരമായി ബാധിച്ചു കൊണ്ടിരിക്കുന്നു. അതിനെതിരെ അവബോധം ഉണ്ടാക്കുന്നതിനും ശാസ്ത്രീയമായി സമീപിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. തൃത്താല അസംബ്ലി മണ്ഡലത്തിലെ ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി  സ്കൂൾ ഹെഡ് മാസ്റ്റർ,പ്രിൻസിപ്പാൾ,പി.ടി.എ പ്രസിഡന്റ്,എം.ടി.എ. പ്രസിഡന്റ്,വിമുക്തി ക്ലബ്ബ് ചുമതലയുള്ള അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വിശദ വിവരങ്ങൾക്ക് 96338 77504 ഈ നമ്പറിൽ ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button