CHANGARAMKULAMLocal news

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും അനുമോദിച്ചു

ചാലിശേരി:തപസ്യ സ്റ്റുഡൻസ് ഹോമിൻ്റെ നേതൃത്വത്തിൽചാലിശ്ശേരി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി  പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും  അനുമോദിച്ചു.അനുമോദന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്  ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺആനിവിനു അധ്യക്ഷയായി.ഗ്രാമത്തിൽ ജൂനിയർ എ.ആർ  റഹ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന യുവ സംഗീത സംവിധായകൻ നിഖിൽ പ്രഭ ,സംസ്ഥാന ചലച്ചിത്ര വികസന അക്കാഡമി ചലച്ചിത്രം നിർമ്മിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സുമേഷ് ചാലിശ്ശേരി, ഓ എൻ വി പുരസ്കാരം നേടിയ പി കെ മോഹൻദാസ് ,ആയുർവ്വേദത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ നിഖിൽ നീലകണ്ഠൻ ,ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവായിരുന്ന സിദ്ധാർത്ഥ് കൃഷ്ണ എന്നിവരെയും , ഇറാനിൽ നടന്ന പാര അംബ്യൂട്ടി ഫുട്ബോളിൽ ഇന്ത്യക്കുവേണ്ടി ബൂട്ടണിഞ്ഞ ലെനിൻ വി .പി , നൃത്തകലയിൽ വേൾഡ് റെക്കോർഡ് യൂണിയൻ, ഏഷ്യ ബുക്ക് ഓഫ്  റെക്കോർഡ്സ് തുടങ്ങിയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ദിയ.പി.പി. എന്നിവരെ  ചടങ്ങിൽ ആദരിച്ചു.സംസ്കൃത പണ്ഡിതനും എഴുത്തുകാരനുമായ ഡോ . ഇ. എൻ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.കെ.സി. കുഞ്ഞൻ, മോനു പുളിയഞ്ഞാലിൽ, റസാഖ് പുളിയഞാലിൽ, നൗഷാദ് പുളിയഞാലിൽ ബ്ലോക്ക് പഞ്ചായത്ത്  അംഗം ധന്യ സുരേന്ദ്രൻ, മുൻ  പഞ്ചായത്ത് പ്രസിഡന്റു മാരായ സുനിൽകുമാർ ,അക്ബർ ഫൈസൽ,പഞ്ചായത്തംഗങ്ങളായ ഹുസ്സൈൻ പുളിയഞ്ഞാലിൽ,പി.വി.രജീഷ്, സജിതാ ഉണ്ണികൃഷ്ണൻ  എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.ഇ കെ മണികണ്ഠൻ സ്വാഗതവും ,ഇ.കെ.വിനോജ് കുമാർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button