എരുമപ്പെട്ടിയില്‍ കൃഷി ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
May 17, 2023
കുന്നംകുളം എരുമപ്പെട്ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലൻസ് പിടികൂടി. ഉണ്ണികൃഷ്ണൻ പിള്ളയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ഭൂമി തരം മാറ്റത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആണ് ഭൂവുടമയിൽ നിന്നും കൈക്കൂലി വാങ്ങിയത്. വിവരം അറിഞ്ഞെത്തിയ വിജിലൻസ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു