Local newsPERUMPADAPP

എരമംഗലത്ത് പെരുമ്പിലാവ് സ്വദേശിയെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതി പിടിയില്‍

പെരുമ്പടപ്: എരമംഗലത്ത് പെരുമ്പിലാവ് സ്വദേശിയെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതി പിടിയില്‍. പാലക്കാട് അഗളി സ്വദേശി ചാക്കിയാംമുറിയിൽ ജംഷീർ (31) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ നരണിപ്പുഴ റോഡിലെ ഗോഡൗൺ പരിസരത്തുവെച്ച് പെരുമ്പിലാവ് സ്വദേശി വളപ്പിൽ സനോജിനെ ആക്രമിച്ച കേസിലാണ് പിടിയിലായത്. പെരുമ്പാടപ്പ് എസ് ഐ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സനോജും ജംഷീറും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പെരുമ്പടപ്പ് സി ഐ കേഴ്സൺ മാർക്കോസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ റിമാൻറ് ചെയ്തു.

????

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button