EDAPPAL

എടപ്പാൾ ബി ആർ സി ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു

എടപ്പാൾ: സമഗ്ര ശിക്ഷാ കേരളം എടപ്പാൾ ബി ആർ സി പരിധിയിലെ തിരഞ്ഞെടുത്ത വിഭിന്ന ശേഷി കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് തവനൂർ കെ എം ജി യുപി സ്കൂളിൽ തുടക്കമായി. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി വി ശിവദാസ് അധ്യക്ഷത വഹിച്ചു. ബി ആർ സി ബി പി സി ബിനീഷ് ടി പി സ്വാഗതം പറഞ്ഞു. എ ഇ ഒ സുപ്രണ്ട് സുരേഷ് ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും ഇതോടൊപ്പം നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button