EDAPPAL
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ചാത്തനാത്ത് അച്ചുതനുണ്ണി മാസ്റ്ററെ ആദരിച്ചു
എടപ്പാൾ: വിവർത്തനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ചാത്തനാത്ത് അച്ചുതനുണ്ണി മാസ്റ്ററെ ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് രവിതേലത്ത് പൊന്നാടയണിയിച്ചു.
വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ചു. എടപ്പാൾ പഞ്ചായത്തഗം വി.പി വിദ്യാധരൻ, ഇ ശിവകുമാർ, പ്രദീപ് കുട്ടത്ത്, സുമേഷ് കല്ലൂർ, ഷൈൻ വെങ്ങിനിക്കര എന്നിവർ പ്രസംഗിച്ചു.