എടപ്പാൾ ബാഡ്മിന്റൺ അക്കാദമിയുടെ സമ്മർ ബാഡ്മിന്റൺ കോച്ചിങ് ക്യാമ്പിന് തുടക്കമായി
എടപ്പാൾ: വട്ടംകുളം കുളങ്ങര ക്ഷേത്രം ഇൻഡോർ സ്റ്റേഡിയം റോഡിൽ സ്ഥിതിചെയ്യുന്ന എടപ്പാൾ ബാഡ്മിന്റൺ അക്കാദമിയുടെ ഈ വർഷത്തെ സമ്മർ ബാഡ്മിന്റൺ കോച്ചിങ് ക്യാമ്പിന് തുടക്കമായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് 13 ആം വാർഡ് മെമ്പർ ശ്രീമതി സുഹൈല അഫീഫ് ക്യാമ്പ് ഉൽഘാടനം ചെയ്തു. വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എം. എ. നജീബ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ 14 ആം വാർഡ് മെമ്പർ പുരുഷോത്തമൻ, ബാലൻ നൂനിയിൽ, ചന്ദ്ര ബോസ്, രാഗം സുരേഷ്, മത്തായി മാഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ബാഡ്മിന്റൺ പ്രദർശന മത്സരത്തിൽ ദേശീയ താരം എ. പി. വിനയ്, ഇന്റർ യൂണിവേഴ്സിറ്റി താരം ആകാശ് ശിവജിയുമായി ഏറ്റുമുട്ടി. കൂടാതെ എടപ്പാൾ ബാഡ്മിന്റൺ അക്കാദമിയിലെ വിദ്യാർത്ഥികളുടെ പ്രദർശന മത്സരങ്ങളും അരങ്ങേറി. അക്കാദമിയിലെ സ്ഥിരം കാമ്പ് എല്ലാ ദിവസവും രാവിലെ 7 മുതൽ 8.30 വരെയും സമ്മർ കോച്ചിങ്ങ് ക്യാമ്പ് 8.30 മുതൽ 10 വരെയും നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു. സമാപന ചടങ്ങിൽ ജ്യോതിവാസൻ, കോച്ച് അക്ഷയ്, സരീദ്, അജയകൃഷ്ണൻ എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നൽകി.