EDAPPALLocal newsTHAVANUR

ഐഡിയൽ കാമ്പസിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അധ്യയന വർഷാവസാനം നടക്കാറുള്ള ഐഡിയൽ സ്റ്റാഫ് സമ്മിറ്റിനോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ കാമ്പസിൽ നാനൂററി എൺപതിൽപരം ജീവനക്കാരെയും ട്രസ്റ്റ് ഡയറക്ടർമാരെയും ഉൾപ്പെടുത്തി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

ഇഫ്താർ സൗഹൃദ മീറ്റ് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷനായി. മാനേജർ മജീദ് ഐഡിയൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
കാമ്പസിലെ മ്യൂസിക് അധ്യാപകനും ഗായകനുമായ ഷാജികുഞ്ഞൻ്റ നേതൃത്വത്തിൽ ഗസൽ ആലാപനവും നടന്നു.

സീനിയർ പ്രിൻസിപ്പാൾഫിറോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ, കോളേജ് പ്രിൻസിപ്പാൾ കോയക്കുട്ടി, സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ചിത്ര ഹരിദാസ്, വി മൊയ്തു, ഉമർ പുനത്തിൽ, പി പി ഹുസൈൻ കെ വി മജീദ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button