EDAPPAL
എടപ്പാൾ പഞ്ചായത്ത് എം എസ് എഫ് പ്രതിനിധി സമ്മേളനം ഐ പി എ ജലീൽ ഉദ്ഘാടനം ചെയ്തു
എടപ്പാൾ : ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എടപ്പാൾ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി നടത്തിയ പ്രതിനിധി സമ്മേളനം മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് ഐ പി എ ജലീൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാദിന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ഫർഹാൻ ബിയ്യം എ വി നബീൽ മുഖ്യാധിധികളായി.മണ്ഡലം സമ്മേളന രജിസ്ട്രേഷൻ ഉദ്ഘാടനം തവനൂർ മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് കെ.ടി ബാവഹാജി നിർവഹിച്ചു. റഫീക്ക് പിലാക്കൽ,അജ്മൽ മുതൂർ,ഹാരിസ്,വി.കെ.എ മജീദ് ,മുഹമ്മദ് കുട്ടി കല്ലിങ്ങൽ,മുഹമ്മദ് ഷാനിഫ്,ജുബൈരിയ മുഹമ്മദ് കുട്ടി,അക്ബർ കെ.വി ,സൻഹ പാലക്കൽ,മിൻഹ നസ്രിൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്:മുഹമ്മദ് ഷാനിഫ് ജനറൽ സെക്രട്ടറി:ഫാഹിസ് പെരുമ്പറമ്പ്,ട്രഷറർ:സിനാൻ.കെ എന്നിവരെ തെരഞ്ഞെടുത്തു