EDAPPAL
പന്താവൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സൈൻബോർഡ് പോസ്റ്റിലിടിച്ച് മറിഞ്ഞു
എടപ്പാൾ : പന്താവൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന് കുറുകെ സ്ഥാപിച്ചിരുന്നു സൈൻ ബോർഡിന്റെ തൂണിലിടിച്ച് മറിഞ്ഞു. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിൽ പന്താവൂർ പാടത്ത് ആയിരുന്നു സംഭവം. തൃശ്ശൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
എയർബാഗ് കൃത്യമായ പ്രവർത്തിച്ചതിനാൽ യാത്രക്കാർ കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചേളാരി സ്വദേശിയാകളായ ഫോട്ടോഗ്രാഫർ മാർ സഞ്ചരിച്ച കാറാണ് ശനിയാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്.