EDAPPALLocal news
എടപ്പാളിൽ കെട്ടിടത്തിനു മുകളിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി
എടപ്പാൾ: കെട്ടിടത്തിനു മുകളിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിലെ കെട്ടിടത്തിനു മുകളിൽ ആണ് പുക ഉയരുന്നത് കണ്ടത്. ടൗണിൽ ഉണ്ടായിരുന്നവർ ഫയർഫോഴ്സിനെ വിവരം അറിയിച്ചത് അനുസരിച്ച് സേനയെത്തി പരിശോധിച്ചു. കെട്ടിടത്തിനു മുകളിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന്നാണ് തീ പിടിച്ചിരുന്നത്. മാനസികമായി വൈകല്യമുള്ള ഒരാൾ സ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 7 മണിയോടുകൂടി ആയിരുന്നു സംഭവം.
