EDAPPALLocal news

എംഎല്‍എ ആയാല്‍ കൊല്ലും തോറ്റാലും ജീവിതം നശിപ്പിക്കും

ഫിറോസ് കുന്നുംപറമ്പിലിന് വധഭീഷണി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി യുഡിഎഫ്

എടപ്പാൾ :തവനൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിന്
വധഭീഷണി.സംഭവത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.ഫിറോസ് എംഎൽഎ ആയി ജയിച്ച് വന്ന് കഴിഞ്ഞാൽ പരസ്യമായി കൊന്ന് കളയുമെന്നും വേണമെങ്കിൽ റെക്കോർഡ് ചെയ്ത് വച്ചോളൂ ഇവന്റെ
മരണമാണ് ലക്ഷ്യമെന്നും ഇവന്റെ മരണമല്ലാതെ ഒരു
ലക്ഷ്യവും ഇല്ലെന്നും പറഞ്ഞ് സംസാരിക്കുന്ന
ടെലഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് സഹിതമാണ് നേതാക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർ
ക്ക് പരാതി നൽകിയിരിക്കുന്നത് തോറ്റാലും ജീവിതം
നശിപ്പിക്കുമെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.കാസർഗോഡ് സ്വദേശി ഹൈദർ മദൂർ എന്ന വ്യക്തിയാണ് ഫോണിൽ ഭീഷണി മുഴക്കിയതെന്നും
പരാതിയിൽ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button