CHANGARAMKULAM

ആൾമറയില്ലാത്ത കിണറ്റിൽ വീണ പോത്തിന് രക്ഷകരായി ഫയർഫോഴ്സ്.

ചങ്ങരംകുളം: ചിയ്യാനൂരിൽ കിണറ്റിൽ വീണ പോത്തിന് രക്ഷകരായി ഫയർഫോഴ്സ്. ഞാറക്കുന്ന് റോഡിൽ ഇവി ബഷീറിന്റെ വീട്ടുപറമ്പിലെ ആഴറിയ കിണറ്റിലാണ് സമീപവാസിയായ ഇക്ബാലിന്റെ പോത്ത് വീണത്. വീട്ടിൽ കെട്ടിയിട്ട പോത്ത് കയറഴിഞ്ഞ് സമീപത്തെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.
200 കിലോയിലതികം തൂക്കം വരുന്ന പോത്തിനെ കിണറ്റിൽ നിന്ന് കരക്കെത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെയാണ് പൊന്നാനി ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ ചെറിയ പരിക്കുകളോടെ പോത്തിന് കരക്കെത്തിക്കുകയായിരുന്നു. ചെറിയ രീതിയിൽ പരിക്കേറ്റെങ്കിലും മരണത്തെ മുന്നിൽ കണ്ട പോത്തിനെ ജീവനോടെ തിരിച്ച് ലഭിച്ചതിൽ ഉടമയും നാട്ടുകാരും ഫയർഫോഴ്സ് ജീവനക്കാർക്ക് നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button