CHANGARAMKULAM
ആർ.എസ്.എസ് എൽ.ഡി.എഫ്. ഡീൽ പരാജയപ്പെടുത്തണം വെൽഫെയർ പാർട്ടി
ചങ്ങരംകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ രൂപം കൊണ്ട ആർ.എസ്.എസ്.- എൽ.ഡി.എഫ്. ഡീലിനെതിരെയുള്ള വിധിയെഴുത്തിന് വേണ്ടി പ്രചാരണം നടത്താനും പ്രവർത്തകരുടെ വോട്ട് വിനിയോഗിക്കാനും വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ഇ.വി. മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ, സലിം പുത്തൻ പുരക്കൽ, സീനത്ത് കോക്കൂർ, റഷീദ, സി.പി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.