CHANGARAMKULAMLocal news

ആവേശമായി അൽഫലാഹ് സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

ചങ്ങരംകുളം:വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യവും ബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോട്  കൂടി കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഏറെ ആവേശമായി. ജനാധിപത്യ സംവിധാനത്തിലെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സ്ഥാനങ്ങളിലേക്കായി നാല് വ്യത്യസ്ത ഗ്രൂപ്പുകളിൽ നിന്ന് ഇരുപതോളം സ്ഥാനാർത്ഥികൾ മത്സരിച്ചു. ആകെ 90 ശതമാനം പോളിംഗ് രേഖപ്പെടുത്തി.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർ ബിന്ദു രാജേന്ദ്രൻ നേതൃത്വം നൽകി.തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നാളെ കാലത്ത് 11 മണി മുതൽ നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button