EDAPPALLocal news

സുന്നി യുവജന സംഘം എടപ്പാൾ സോൺ കമ്മിറ്റി സംഘടിപ്പിച്ച അപ്ഡേഷൻ മെൻ്റേഴ്സ് ക്യാമ്പ് സമാപിച്ചു

എടപ്പാൾ: സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് നടക്കുന്ന യൂണിറ്റ് സഫറിൻ്റെ മുന്നോടിയായി സുന്നി യുവജന സംഘം എടപ്പാൾ സോൺ കമ്മിറ്റി സംഘടിപ്പിച്ച അപ്ഡേഷൻ മെൻ്റേഴ്സ് ക്യാമ്പ് മാണൂർ മനാറുൽ ഹുദായിൽ സമാപിച്ചു.യൂണിറ്റ് സഫർ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും നടക്കും.എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ജലാലുദ്ധീൻ ജീലാനി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ഓർഗനൈസേഷൻ സെക്രട്ടറി ഫഖ്റുദ്ധീൻ സഖാഫി വിഷയാവതരണം നടത്തി. സി മുഹമ്മദ് നജീബ് അഹ്സനി,അബ്ദുൽ ഗഫൂർ അഹ്സനി, അഷ്റഫ് അൽ ഹസനി, വി ഷിഹാബുദ്ധീൻ മുസ്‌ലിയാർ, ഹബീബ് അഹ്സനി, മജീദ് അഹ്സനി, അഫ്സൽ സഅദി, അനസ് മാണൂർ, ഉമർ സഖാഫി നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button