CHANGARAMKULAM

ആലംകോട് പഞ്ചായത്ത്തല പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:പുത്തനുടുപ്പും മാസ്കും ധരിച്ച് കുരുന്നുകൾ വിദ്യാലയങ്ങളിലെത്തി.വിവിധ സ്കൂളുകളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിത്യസ്ഥമായ നിരവധി പരിപാടി കളാണ് സംഘടിപ്പിച്ചത്.ആലംകോട് പഞ്ചായത്തിലെ അട്ടേകുന്ന് സ്കൂളിൽ വെച്ച് നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കൂടിയായ പ്രകാശൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാന അധ്യാപിക ശശികല ടീച്ചർ സ്വാഗതം പറഞ്ഞു.പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ മധുരം വിതരണം ചെയ്താണ് അധ്യാപകരും മറ്റു സ്കൂൾ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചത്.പഞ്ചായത്തിലെ വിവിധ സ്കൂളുകളിലും വാർഡ് മെമ്പർമാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button