ആലംകൊട് പഞ്ചായത്ത് കേരളോത്സവം:ഫിനിക്സ് പെരുമുക്ക് ജേതാക്കൾ
ചങ്ങരംകുളം: സംസ്ഥാന യുവജന ക്ഷേമ വകുപ്പും, ആലംകൊട് ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. ഒരാഴ്ച കാലം നീണ്ടു നിന്ന വിവിധ മത്സര പരിപാടികൾക്ക് ശേഷം പാട്ടൊഴുകും അങ്ങാടി എന്ന പേരിൽ നാട്ടിലെ കലാ കാരന്മാർ അണിയിച്ചൊരുക്കിയ കലാ വിരുന്നോടെയാ സമാപിച്ചത്. പഞ്ചായത്തിലെ വിവിധ യുവജന ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു വിവിധ മത്സരം സംഘടിപ്പിച്ചത്. ചങ്ങരംകുളം ബസ്റ്റാന്റിൽ നടന്ന സമാപന സമ്മേളനം ഭിന്നശേഷി കലാകാരൻ ശാഹിർ ടി വി ഉദ്ഘാടനം നിർവഹിച്ചു.സന്തോഷ് സോപാനം മുഖ്യ അതിഥി ആയിരുന്നു.ആലംകൊട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രാഭിത ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാംദാസ് മാസ്റ്റർ, കരുണാകരൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഷഹന നാസർ, സി കെ പ്രകാശൻ, മെമ്പർമാരായ സി കെ അഷ്‌റഫ്, ശശി, ഹക്കീം പെരുമുക്ക്, വിനീത, മജീദ് ചിയ്യാന്നൂർ, മൈമൂന ഫാറൂഖ്,നിംന, അബ്ദുസലാം, സാമൂഹിക പ്രവർത്തകരായ പി വിജയൻ, ഷാനവാസ് വട്ടത്തൂർ, കൃഷ്ണൻ പാവിട്ടപ്പുറം, പി പി കാലിദ്, റൗഫ് എന്നിവർ സംസാരിച്ചു. ഫിനിക്സ് പെരുമുക്ക് ഒന്നാം സ്ഥാനവും, ഷോട്ട് വാലി എ പി ജെ നഗർ പാവിട്ടപ്പുറം രണ്ടാം സ്ഥാനവും, ന്യുസ്റ്റാർ പള്ളിക്കുന്ന് മൂന്നാം സ്ഥാനവും നേടി.കൊച്ചു കലാകാരി ഷെഹസ ഫെഹ്മിനെ ചടങ്ങിൽ ആദരിച്ചു.