EDAPPAL
അനിമൽ ടാക്സ് ഫോഴ്സ് പുരസ്കാരം പി.പി സലിം ഏറ്റുവാങ്ങി
എടപ്പാൾ: അനിമൽ ടാക്സ് ഫോഴ്സ് ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് പി.പി സലിം ഏറ്റുവാങ്ങി. തൃശൂർ പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ അനിമൽ ടാക്സ് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലം 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.
തൃശൂർ പൂരത്തിന് ആന ഇടഞ്ഞ ദൃശ്യമാണ് കൈരളി ടി വി സീനിയർ ക്യാമറമാനായ പി.പി സലീമിനെ അവാർഡിന് അർഹനാക്കിയത്. എടപ്പാൾ പൂക്കരത്തറ സ്വദേശിയാണ് സലിം.