EDAPPAL
ഉദയൻ എടപ്പാളിന്റെ സാന്റ് ആർട്ട് ട്വിറ്ററിൽ പങ്കുവെച്ച് ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി
എടപ്പാൾ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഗാന്ധിജിയുടെ കൊച്ചു മകൻ ട്വിറ്ററിൽ പങ്കുവെച്ചത് ഉദയൻ എടപ്പാളിന്റെ സാൻ്റ് ആർട്ട്. കാർട്ടൂണിസ്റ്റ് യേശുദാസിന്റെ മകൻ സേതുദാസിന് കൈമാറിയ മണൽ ചിത്രമാണ് ഉദയന്റെ പേരോടെ തുഷാർ ഗാന്ധി ഇന്ന് ഒക്ടോബർ ഒന്നിന് തന്റെ ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ചിത്രം പങ്കുവെച്ചതോടെ ഉദയൻ എടപ്പാളിന്റെ സാന്റ് ആർട്ട് ദേശീയ തലത്തിലും ശ്രദ്ധനേടുകയാണ്.