CHANGARAMKULAM
അധ്യാപികക്ക് ആദരവുമായി പാവിട്ടപ്പുറം അസബാഹ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്
ചങ്ങരംകുളം:പാവിട്ടപ്പുറം ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വിദ്യാർത്ഥിനികൾ റിഡയേർസ് അധ്യാപികക്ക് ആദരവുമായി വീട്ടിലെത്തി. അധ്യാപകദിനവുമായി ബന്ധപ്പെട്ടായിരുന്നു റിട്ടയേർഡ് അധ്യാപിക ഒ. ഫാത്തിമ ടീച്ചറെ ഒതളൂരിലുള്ള വീട്ടിലെത്തി അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റംഗങ്ങളായ വിദ്യാർത്ഥിനികൾ ആദരിച്ചത്. പ്രിൻസിപ്പാൾ വില്ലിംഗ്ടൺപി.വി.,പ്രോഗ്രാം ഓഫീസർ ഓഫീസർ സജ്ന എസ്, അധ്യാപകരായ ജംഷിയ ബി.പി, സുരേഷ് ബാബു കെ.എം,അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.