CHANGARAMKULAM
“അതിഥി”ചങ്ങരംകുളം ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
ചങ്ങരംകുളം:ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനങ്ങൾ ലക്ഷ്യമിട്ട് ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അതിഥി ചങ്ങരംകുളം ക്രിസ്തുമസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു.അതിഥിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുടർന്ന് “സർവൈവൽ സ്ട്രാറ്റജി ബാന്റിന്റെ സംഗീത നിശയും അരങ്ങേറി.ചടങ്ങിൽ ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ,മലപ്പുറം ജില്ലാ വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി പി പി ഖാലിദ്,വികെഎം നൗഷാദ്,എടപ്പാൾ വ്യാപാരി വ്യവസായി മണ്ഡലം ഭാരവാഹികളായ ഫിറ്റ് വെൽ ഹസൻ,ശങ്കരനാരായണൻ, എടപ്പാൾ റോട്ടറി ക്ലബ് പ്രസിഡൻറ് ദിലീപ് മാഷ് തുടങ്ങിയവർ പങ്കെടുത്തു.