EDAPPALLocal newsTHAVANUR

വിദ്യാർത്ഥികൾ പുതിയ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം -വി.എസ്. ജോയ് എം.എൽ.എ.

എടപ്പാൾ: വിദ്യാർത്ഥികൾ പുതിയ കാലത്ത് സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് തവനൂർ എം എൽ എ അഡ്വ:വി.എസ്. ജോയ് അഭിപ്രായപ്പെട്ടു. അക്കാദമിക മികവിന്റെ രണ്ട് ദശാബ്ദം പൂർത്തിയാക്കിയതിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച ടോപ്പേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന കാലത്തിനനുസരിച്ച് ചിന്തകളും പ്രവർത്തനങ്ങളും നവീകരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. കേവലം മാർക്ക് നേടുന്നതിലുപരി അറിവിനെ സാമൂഹിക നന്മയ്ക്കായി വിനിയോഗിക്കാൻ ഓരോ വിദ്യാർത്ഥിയും ശ്രമിക്കണം. പുതിയ തലമുറയ്ക്ക് മുന്നിലുള്ള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള മനോഭാവം വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെയും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരെയും സമസ്ത പബ്ലിക് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും
ചടങ്ങിൽ ആദരിച്ചു. മലപ്പുറം ജില്ലയിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എ പ്ലസ് ശതമാനത്തിൽ ഫസ്റ്റ് പൊസിഷൻ കരസ്ഥമാക്കിയതാണ് ഐഡിയലിന്റെ ഈ വർഷത്തെ പ്രധാന നേട്ടം.

ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു.
മലപ്പുറം ഡി.ഡി.ഇ പി.വി റഫീഖ് മുഖ്യാതിഥിയായി പങ്കെടുത്ത് അവാർഡുകൾ വിതരണം ചെയ്തു.

പ്രശസ്ത നോവലിസ്റ്റ് കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി.

“വിദ്യാർത്ഥികൾ രാഷ്ടത്തിന്റെ കാവലാളാവണമെന്ന് കെ.പി. രാമനുണ്ണി വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

വിദ്യാഭ്യാസം എന്നത് മാർക്കിനും ജോലിക്കും വേണ്ടി മാത്രമുള്ളതല്ലെന്നും, രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള ബാധ്യത വിദ്യാർത്ഥികൾക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫാസിസ്റ്റ് പ്രവണതകളും സാങ്കേതികവിദ്യയുടെ വെല്ലുവിളികളും വളരുന്ന കാലത്ത് വിദ്യാർത്ഥികൾ ഉണർന്നു പ്രവർത്തിക്കണമെന്നും രാമനുണ്ണി ആഹ്വാനം ചെയ്തു.

എല്ലാവരും തുല്യരാണ് എന്ന ബോധം ഭരണഘടനയുടെ ആത്മാവാണ്. അത് സംരക്ഷിക്കേണ്ടത് യുവതലമുറയുടെ കടമയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

സീനിയർ പ്രിൻസിപ്പൽ ഫിറോസ്,
തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ്, വാർഡ് മെമ്പർമാരായ അഷറഫ് അമ്മയത്ത്, എം കെ മുസ്തഫ, കാലടി പഞ്ചായത്ത് മെസർ കെ വി സലിം എന്നിവർ ആശംസകൾ നേർന്നു.

ഐഡിയൽ സ്ഥാപനങ്ങളുടെ സി.ഇ.ഒ മജീദ് ഐഡിയൽ ,സീനിയർ പ്രിൻസിപ്പാൾഡോ: ഫിറോസ് ,ഹയർ സെക്കന്ററി പ്രിൻസിപ്പൽ സെന്തിൽ കുമരൻ, പ്രിയ അരവിന്ദ്, ചിത്ര ഹരിദാസ്, ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ, മുഹമ്മദ് ഹനീഫ, പി വി മരക്കാർ,അഭിലാഷ് ശങ്കർ , എസ് സുധീഷ്, വി ചെയ്തു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button