BREAKING NEWSCHANGARAMKULAMLATEST NEWS
ഭൂരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് ഭൂമി കൈമാറി സേവാഭാരതി വട്ടംകുളം
വട്ടംകുളം | സേവാഭാരതി വട്ടംകുളം ‘ഭൂദാനം ശ്രേഷ്ഠ ദാനം’ പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് ഭൂമി കൈമാറി. വട്ടംകുളം ജി.ജെ.ബി. സ്കൂളിൽ നടന്ന ചടങ്ങ് ഡോ. പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. സി.വി. മോഹനൻ നൽകിയ 15 സെന്റ് ഭൂമിയാണ് മൂന്ന് കുടുംബങ്ങൾക്കായി കൈമാറിയത്.സേവാഭാരതി വട്ടംകുളം പ്രസിഡന്റ് മലയത്ത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സത്യഭാമ ടീച്ചർ സേവാസന്ദേശം നൽകി. കെ.പി. രവീന്ദ്രൻ, ബി.എം.എസ്. ജില്ലാ പ്രസിഡന്റ് ദിനേശൻ, സേവാഭാരതി ജില്ലാ സമിതി അംഗം എം.വി. ആനന്ദൻ എന്നിവർ സംസാരിച്ചു.