CHANGARAMKULAMLATEST NEWSLocal news

പന്താവൂർ നളന്ദ ഗ്രന്ഥശാലയിൽ ബാലവേദി സർഗോത്സവം

ചങ്ങരംകുളം : പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു. യു.പി. വിഭാഗം വിദ്യാർഥികൾക്കായി കാവ്യാലാപനം, ചലച്ചിത്രഗാനാലാപനം, ആസ്വാദനക്കുറിപ്പ്, ചിത്രീകരണം, കഥാരചന, കവിതാരചന, ഉപന്യാസരചന, മോണോആക്ട് തുടങ്ങിയ മത്സരങ്ങൾ നടന്നു.പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി. പ്രകാശ് സർഗോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.പി. അനൂപ് സ്വാഗതം പറഞ്ഞു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ.കെ. രഘുനാഥ്, എ.വി.എം. ഉണ്ണി, പി.ജി. ബിന്ദു ടീച്ചർ, ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി. നന്ദകുമാർ, ദീപകുമാർ, പ്രതീഷ് കെ.എൻ., ധന്യ എം., രജിത, സുമിത എന്നിവർ പ്രസംഗിച്ചു. എ.കെ. സന്തോഷ് നന്ദി പറഞ്ഞു.കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുകയും കലാ-സാഹിത്യ അഭിരുചികൾ വളർത്തുകയും ലക്ഷ്യമിട്ടാണ് സർഗോത്സവം സംഘടിപ്പിച്ചത്. വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button