CHANGARAMKULAM
പാലക്കത്താഴം ബണ്ട് തകർന്നു
എരമംഗലം : വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ എരമംഗലം അരോടി പാലക്കത്താഴം കോൾപടവിലെ ബണ്ട് തകർന്നു. ബണ്ട് നവീകരണം നടക്കുന്നതിനിടെ 100 മീറ്ററോളം നീളത്തിലാണ് ബണ്ട് തകർന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ബണ്ടിനുമുകളിൽ ചെറിയ വിള്ളൽ കാണപ്പെട്ടിരുന്നെങ്കിലും അവിടെ മണ്ണിട്ട് വിള്ളൽ പരിഹരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ ബണ്ടിന്റെ അടിഭാഗത്തെ പൂതച്ചേറു നീങ്ങിയതോടെയാണ് ബണ്ട് തകർന്നത്.