CHANGARAMKULAM

വിമൻസ് ഇന്ത്യ മൂവ്മെന്റ് ചങ്ങരംകുളം മേഖല പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു


ചങ്ങരംകുളം : എമർജിംഗ് വുമൺ
എന്ന തലക്കെട്ടിൽ
വിമൺ ഇന്ത്യ മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി ചങ്ങരംകുളം മേഖലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം ഡോ: ഫാത്തിമ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നസീമ നാസർ അധ്യക്ഷത വഹിച്ചു.റജീന റിജ് വാൻ സ്വാഗതം പറഞ്ഞു.
ജില്ല കമ്മിറ്റിയംഗം റജീന കുഞ്ഞൻ ബാവ
എസ് ഡി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം, മണ്ഡലം കമ്മിറ്റി അംഗം സുബൈർ ചങ്ങരംകുളം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളായ വനിതകളെയും,സ്ത്രീ ശാക്തീകരണ മേഖലയിൽ നേതൃപരമായി സജീവമായിരുന്ന മുതിർന്ന വനിതകളെയും ചടങ്ങിൽ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button