അന്തരിച്ച മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ മൃതദേഹം ഇന്ന് വൈകിട്ട് ചങ്ങരംകുളത്ത് എത്തിക്കും
ചങ്ങരംകുളം: അന്തരിച്ച മുസ്ലിംലീഗ് നേതാവും ചങ്ങരംകുളം സ്വദേശിയുമായ ചള്ളയിൽ യൂസഫ് എന്ന സിഎം യൂസഫ് (60)ന്റെ മൃതദേഹം ഇന്ന് ചങ്ങരംകുളത്ത് എത്തിക്കും. ബുധനാഴ്‌ച വൈകുന്നേരമാണ് തിരുവനന്തപുരത്തെ വസതിയിൽ സിഎം യൂസഫ് കുഴഞ്ഞ് വീണത്. സമീപത്തെ താമസക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എംകെ മുനീർ മന്ത്രിയായിരിക്കെ അദ്ധേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പള്ളിക്കര മഹല്ല് ജനറൽ സെക്രട്ടറി ചങ്ങരംകുളം ടൗൺ മസ്‌ജിദ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.എംഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാൻ,ജില്ലാ യൂത്ത് ലീഗ് മുൻ വൈസ് പ്രസിഡന്റ്, എസ് എം ട്രസ്റ്റ് വൈസ് ചെയർമാൻ
തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.?തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച്ച ചങ്ങരംകുളം പള്ളിക്കുന്ന് വസതിയിൽ എത്തിച്ച് പള്ളിക്കര ജുമാമസ്‌ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കം നടത്തും. പിതാവ് പരേതനായ മുഹമ്മദ്. മാതാവ് പരേതയായ ഫാത്തിമ്മ. ഭാര്യ സഫിയ. മക്കൾ യാസിഫ്, യൂസഫ്, ഫസിയ. മരുമക്കൾ ഷബീർ, ഫാത്തിമ്മ.