BREAKING NEWSLATEST NEWSUPDATES

ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികളെയും സ്ത്രീകളെയും മർദിച്ച സംഭവം; നാല് ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർഥികളെയും സ്ത്രീകളെയും മർദിച്ച കേസിൽ തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാദളിന്റെ നാല് പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിനിടെ ദീൻ ദയാൽ ഉപാധ്യായ മാർഗിൽ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.രാമൻ സെയ്നി (50), വിവേകാനന്ദ് എന്ന വിവേക് (32), കപിൽ കുമാർ (27), രവീന്ദർ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് അറസ്റ്റിലായത്. ഇവർ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാദളിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

വൈറലായ ദൃശ്യങ്ങളും പൊലീസ് നടപടിയുംപ്രതിഷേധത്തിന്റെ ആദ്യ ദിനമായ ഒക്ടോബർ 10-ന് വിവിധയിടങ്ങളിൽ സംഘടിക്കാനെത്തിയ വിദ്യാർഥികൾക്ക് നേരെയാണ് അക്രമം അഴിച്ചുവിട്ടത്. പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ തള്ളിയിടുകയും മർദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. യൂണിഫോമിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് അക്രമം നടക്കുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വ്യാപകമായ കസ്റ്റഡി നടപടികൾക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അക്രമം നടന്ന സ്ഥലം ഡി.ഡി.യു മാർഗ് ആണെന്ന് തിരിച്ചറിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button