BREAKING NEWSLATEST NEWS

ചാലിശേരിയിലെ വലിയ പെരുന്നാളിന് കൊടിയേറി

ചങ്ങരംകുളം :-ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 161 മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പെരുന്നാൾ കൊടി ആശീർവാദത്തിന് ശേഷം വികാരി ഫാ അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ പെരുന്നാൾ കൊടിയേറ്റം നടത്തി.നവംബർ 20 , 21 വെള്ളി , ശനി ദിവസങ്ങളിലാണ് ചാലിശേരിയിലെ വലിയ പെരുന്നാൾ ആഘോഷം നടക്കുന്നത്വെള്ളിയാഴ്ച വൈകീട്ട് 6.30ന് സന്ധ്യാ പ്രാർത്ഥന, തുടർന്ന് അങ്ങാടിച്ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം , ആശീർവാദം എന്നിവ ഉണ്ടാകും രാത്രി 9 ന് തലയെടുപ്പുള്ള ഗജവീരന്മാരുടെ അകമ്പടിയോടെ കേരളത്തിലെ പേരുകേട്ട വാദ്യ-കലാകാരന്മാരെ അണിനിരത്തി പ്രാദേശീക പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ച് പുലർച്ച പള്ളിയിൽ സമാപിക്കും.ശനിയാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം വിശുദ്ധ കുർബ്ബാനയും നടക്കും.

ഉച്ചക്ക് 12.30 ന് പകൽ പെരുന്നാൾ ആരംഭിച്ച് വൈകീട്ട് 5 .30 ന് പള്ളിയിൽ സമാപിക്കും. തുടർന്ന് പ്രദക്ഷിണം , ആശീർവാദം , പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കുംപെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button