EDAPPALLocal news

കാലിക്കറ്റ് യൂണിവേഴ്സിറ്റി വുഷു ചാമ്പ്യൻഷിപ്പിൽ അജിൻ ലിയുവിന് സ്വർണ്ണം

എടപ്പാൾ: പൊറൂക്കര യസ്‌പൊ സ്പോർട്സ് അക്കാദമി അംഗവും,തൃശൂർ കേരളവർമ കോളേജിലെ വിദ്യാർത്ഥിയുമായ അജിൻ ലിയു കെ സുരേന്ദ്രന് മികച്ച നേട്ടം. 2020-21 വർഷത്തിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി വുഷു ചാമ്പ്യൻഷിപ്പിൽ അജിൻ ലിയു സ്വർണ മെഡൽ കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.
ഇതോടൊപ്പം ഈ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും അജിൻ ലിയു കരസ്ഥമാക്കി.
മികച്ച നേട്ടത്തിൽ യാസ്പൊ സ്പോർട്സ് അക്കാദമി അഭിന്ദനങ്ങൾ അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button