CHANGARAMKULAMLocal news

ചങ്ങരംകുളം പോലീസ് പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം: ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പോലീസ് സേനാംഗങ്ങളുടെ മക്കൾക്ക് അനുമോദനം നൽകുന്നതിനോടൊപ്പം തന്നെയാണ് പ്രദേശത്തെ ഉന്നത വിജയം നേടിയ കുട്ടികളെയും അനുമോദിച്ചത്. ചടങ്ങിൽ ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ കരീം പാവിട്ട പുറത്തെയും അനുമോദിച്ചു.സി ഐ ബഷീർ ചിറക്കലിന്റെ സാന്നിധ്യത്തിൽ എസ്ഐമാരായ വിജയകുമാർ,ആന്റോ ഫ്രാൻസിസ് ഉപഹാരം നൽകി.എസ് ഐ സലീം,എ.എസ്.ഐ സിജിമോൻ,എസ്.സി പി.ഒ അമ്പിളി,എസ്.സി പി.ഒ ഉഷ,സി.പി.ഒ സുജന തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button