EDAPPALLocal news

എം.വി യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഇബ്രാഹിം മുതൂരിന് കൈമാറി

എടപ്പാൾ: വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവന നൽകിയ എം.വി യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഇബ്രാഹിം മുതൂരിന് കൈമാറി. മന്ത്രി അഡ്വ. എൻ ഷംസുദ്ധീൻ പ്രസ്തുത പരിപാടി ഉദ്ഘാടനം നിർവഹിച്ച് പുരസ്കാരം ഇബ്രാഹിം മൂതൂരിന് കൈമാറി. തവനൂർ നിയോജകമണ്ഡലം എം.എൽഎ അഡ്വ: വിഎസ് ജോയ് പ്രശസ്തി പത്രവും പതിനായിരത്തൊന്നു രൂപയും കൈമാറി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ പൊന്നാട അണിയിച്ചു. ചടങ്ങിന് പി.വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര വിശിഷ്ടാതിഥിയായി. മുൻ എം.എൽ.എ.പി നന്ദകുമാർ, അഡ്വ: എ എം രോഹിത്, രവി തേരത്ത്, , ചുള്ളിയിൽ രവീന്ദ്രൻ, ടി പി ഹൈദർ അലി,പത്തിൽ അഷറഫ്,വി. കെ. എ മജീദ്,മുജീബ് പൂളക്കൽ, കെ സിദ്ധീഖ് മൗലവി അയിലക്കാട്, കെ എ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട്,സുരേഷ് പൊല്പാകര, ഡോ: മുസ്തഫ, അടാട്ട് വാസുദേവൻ, റഫീഖ് പിലാക്കൽ, പത്തിൽ സിറാജ്, ഹൈദർ ബിൻ മൊയ്‌ദു, പ്രസംഗിച്ചു. എടപ്പാൾ പഞ്ചായത്തിലെ മുഴുവൻ എസ്.എസ്.എൽസി പ്ലസ് ടു.എ.പ്ലസ് കാരേയും മെമൻ്റേ നൽകി ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button