Shobhika Weddings എടപ്പാൾ ബ്രാഞ്ചിൽ ജിംഗിൾ സെയിൽ ലോഗോ ലോഞ്ച് ഉദ്ഘാടനം നടന്നു.
എടപ്പാൾ: Shobhika Weddings എടപ്പാൾ ബ്രാഞ്ചിൽ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജിംഗിൾ സെയിൽ ലോഗോ ലോഞ്ച് ഉദ്ഘാടന ചടങ്ങ് ഭംഗിയാർന്ന രീതിയിൽ നടന്നു. “Jingle Sale” എന്ന ക്യാപ്ഷനോടുകൂടിയ ലോഗോയുടെ ഔദ്യോഗിക പ്രകാശനത്തിലൂടെയാണ് പ്രത്യേക സെയിലിന് തുടക്കം കുറിച്ചത്.
ലോഗോ പ്രകാശനവും ജിംഗിൾ സെയിലിന്റെ ഉദ്ഘാടനവും റവ. ഫാ. ഫെബിൻ ചിറയത്ത് (സെന്റ് ആന്റണീസ് ചർച്ച്, പൊന്നാനി) നിർവഹിച്ചു. ചടങ്ങിൽ അദ്ദേഹം സംസാരിക്കവെ, കരുണയും സമാധാനവും പങ്കുവെക്കുന്നതിലാണ് യഥാർത്ഥ ക്രിസ്മസിന്റെ ആത്മാവ് നിലനിൽക്കുന്നതെന്നും, “നിന്നെപ്പോലെ തന്നേ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്ന യേശുക്രിസ്തുവിന്റെ സന്ദേശമാണ് ക്രിസ്മസിന്റെ യഥാർത്ഥ അർത്ഥമെന്നും പറഞ്ഞു.
ജിംഗിൾ സെയിലിന്റെ ഭാഗമായി വിവാഹ വസ്ത്രങ്ങളുടെ പുതിയതും വിപുലവുമായ ശേഖരം ഷോറൂമിലെത്തിയിട്ടുണ്ടെന്ന് Shobhika Weddings അധികൃതർ അറിയിച്ചു. ബ്രൈഡൽ വെയർ, ഗ്രൂം വെയർ, സിൽക്ക് സാരികൾ, ഡിസൈനർ ലെഹങ്കകൾ, ചുരിദാറുകൾ, കിഡ്സ് കളക്ഷനുകൾ, മെൻസ് കളക്ഷനുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി പുതുമയുള്ള കളക്ഷനുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഷോറൂം മാനേജർ ശ്രീ. നാസർ ഉമ്മർ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. Shobhika Weddings ഡയറക്ടർ ഷംസുദ്ധീൻ, ജനറൽ മാനേജർ റിഷാദ് എന്നിവർ സന്നിഹിതരായി. പരിപാടിയുടെ സംഘാടനവും ഏകോപനവും Shobhika Weddings എച്ച്.ആർ. ടീം അംഗങ്ങൾ കാര്യക്ഷമമായി നിർവഹിച്ചു.