KERALA
NIRF Ranking 2023| ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക; കേരളത്തിന് പ്രാതിനിധ്യമില്ല
കഴിഞ്ഞ വർഷത്തിന് സമാനമായി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) ആണ് 2023 ലെ NIRF (എൻഐആർഎഫ് ) റാങ്കിംഗിൽ സർവകലാശാലകളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് . കൂടാതെ ജെഎൻയുവും ജാമിയ മിലിയ ഇസ്ലാമിയയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് . അതേസമയം ഐഐഎസ്സി ബാംഗ്ലൂരിനെ മൊത്തം വിഭാഗത്തിൽ രണ്ടാമത്തെ ഏറ്റവും മികച്ച സ്ഥാപനമായാണ് അംഗീകരിച്ചിരിക്കുന്നത്. കൂടാതെ കഴിഞ്ഞവർഷം ഒന്നാംസ്ഥാനത്തെത്തിയ ഐഐടി മദ്രാസ് തന്നെ ആണ് ഈ വർഷവും എൻജിനീയറിങ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും തീരുമാനങ്ങൾ എടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുക എന്നതാണ് NIRF ന്റെ പ്രധാന ലക്ഷ്യമെന്ന് NBA (നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ) സെക്രട്ടറി അനിൽ കുമാർ വ്യക്തമാക്കി. 2016-ൽ ആണ് NIRF റാങ്കിംഗ് ആരംഭിച്ചത്. അന്ന് 3,500 സ്ഥാപനങ്ങൾ ആണ് റാങ്കിങ്ങിൽ പങ്കെടുത്തത്. എന്നാൽ ഈ വർഷം 8,686 സ്ഥാപനങ്ങൾ റാങ്കിംഗിൽ പങ്കെടുത്തിരുന്നു. അതേസമയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഇനി നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാകും എന്ന് എൻബിഎ ചെയർമാൻ അനിൽ സഹസ്രബുദ്ധെ പറഞ്ഞു. കൂടാതെ അടുത്ത ഏതാനും വർഷങ്ങളിൽ NIRF റാങ്കിംഗിലെ പങ്കാളിത്തം 8,600 ൽ നിന്ന് 15,000 ആയി ഉയർത്താൻ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് ഇന്ത്യാ ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് മൂർത്തി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര റാങ്കിംഗ് മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ ആഗോള റാങ്കിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ എൻഐആർഎഫിന്റെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഇൻസ്റ്റിറ്റ്യൂട്ടുകളും മറ്റെല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള മികച്ച 5 സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് നോക്കാം